ചെന്നൈ : ഏക സിവില്‍കോഡിനെ നയപരമായാണ് ഡി.എം.കെ എതിര്‍ക്കുന്നതെന്ന് തമിഴ്‌നാട് യുവജന, കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.
ചെന്നൈയില്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി. ഏക സിവില്‍കോഡിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. പാര്‍ട്ടി നയവും അതു തന്നെയാണെന്നും ഉദയനിധി വ്യക്തമാക്കി.
നേരത്തെ ഏക സിവില്‍കോഡില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയും ഡി.എം.കെ രംഗത്തെത്തിയിരുന്നു. ഏക സിവില്‍കോഡ് രാജ്യത്ത് കടുത്ത അസ്വസ്ഥത സൃഷ്ടിക്കുമെന്നാണ് പാര്‍ട്ടി തലവനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പ്രതികരിച്ചത്. ‘രാജ്യത്ത് രണ്ടുതരം നിയമം പാടില്ലെന്നാണ് മോദി പറയുന്നത്. മതത്തിന്റെ പേരില്‍അസ്വസ്ഥത സൃഷ്ടിച്ച്, ആളുകള്‍ക്കിടയില്‍ ആശങ്കയും സംശയവുമുണ്ടാക്കി വിജയം നേടാമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിനെല്ലാമുള്ള മറുപടിയായി ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കും’-സ്റ്റാലിൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏക സിവില്‍കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുക്കള്‍ക്കിടയിലാണെന്നായിരുന്നു മുതിര്‍ന്ന ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്റെ പ്രതികരണം. ‘ഏക സിവില്‍കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താൻ അനുവദിക്കണം. ഭരണഘടന എല്ലാമതങ്ങള്‍ക്കും സംരക്ഷണം ആവശ്യപ്പെടുന്നതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഏക സിവില്‍കോഡ് ആവശ്യമില്ലെന്ന് പറയുന്നതെന്നും ഇളങ്കോവൻ പറഞ്ഞു.