സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി; എംജി രാജമാണിക്യം റവന്യു (ദേവസ്വം) സെക്രട്ടറിയാകും; അവധി കഴിഞ്ഞ് തിരിച്ചെത്തിയ ടി.വി അനുപമ തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പെരുമാറ്റച്ചട്ടം നീങ്ങുകയും ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി. ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡോ.രാജൻ എൻ.ഘോബ്രാക്കടെയ്ക്ക് കൾച്ചറൽ അഫയേഴ്‌സ് വകുപ്പിന്റെ കൂടി അഡീഷണൽ ചുമതല നൽകി ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ചുമതല വഹിക്കുന്ന ഡോ.രത്തൻ യു.ഖേൽക്കറിന് സഹകരണ വകുപ്പിന്റെ അഡീഷണൽ ചുമതല കൂടി നൽകി സർക്കാർ ഉത്തരവായി. നിലവിൽ അധികമായി വഹിക്കുന്ന ചുമതലകൾ കൂടാതെയാണ് ഇത്. നിലവിൽ സ്‌പോട്‌സിന്റെയും യുവജന മന്ത്രാലയത്തിന്റെയും ചുമതല വഹിക്കുന്ന പ്രണബ്‌ജ്യോതി നാഥിന് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കൂടി ചുമതല നൽകിയിട്ടുണ്ട്. നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായ എസ്.ഹരികിഷോറിനെ ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ കെ.എസ്.ഐഡി.സിയുടെ എംഡിയുടെ ചുമതലയും ഒപ്പം ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

Advertisements

നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായ എം.ജി രാജമാണിക്യത്തെ റെവന്യു (ദേവസ്വം) സെക്രട്ടറിയായി നിയമിച്ചു. അമൃത് പദ്ധതിയുടെ മിഷൻ ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നിലവിൽ അവധിയിലായിരുന്ന ടി.വി അനുപമയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. നിലവിൽ സർവേ വകുപ്പ് ഡയറക്ടറായ ശ്രീറാം സാംബശിവറാവുവിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് സർവേ വകുപ്പിന്റെ ഡയറക്ടറുടെ അഡീഷണൽ ചുമതയും നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ മൈനിംങ് ആന്റ് ജിയോളജി വിഭാഗത്തിന്റെ ഡയറക്ടറായ ഹരിത വി.കുമാറിനെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഡയറക്ടറായി നിയമിച്ചു. നിലവിൽ ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വി.ആർ പ്രേംകുമാറിനെ കേരള വാട്ടർ അതോറിറ്റി മാനേജിംങ് ഡയറക്ടറായി നിമയിച്ചു. ഡോ.ദിനേശൻ ചെറുവത്തിനെ വാട്ടർ അതോറിറ്റിയുടെ ജോയിന്റ് മാനേജിംങ് ഡയറക്ടർ സ്ഥാനത്തു നിന്നും പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. നിലവിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായിരുന്ന സൂരജ് ഷാജിയെ അർബൻ അഫയേഴ്‌സ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. ലൈഫ് മിഷന്റെ സിഇഒയുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

നിലവിൽ വാട്ടർ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാല്യുവേഷന് ആന്റ് മോണിട്ടറിംങ് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിക്കുന്ന ബിനു ഫ്രാൻസിസിനെ വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംങ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ് വികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന കെ.ഹരികുമാറിനെ മൈനിംങ് ആന്റ് ജിയോളജി വകുപ്പിന്റെ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.