തലയോലപറമ്പ്: പൊതി ഗ്രാമത്തിന്റെ അക്ഷരമുത്തശിമാരായി നിലകൊള്ളുന്ന ഹോളി ഫാമിലി എൽപിസ്കൂളിന്റെ ശതാബ്ദിയും യുപിസ്കൂളിന്റെ നവതിയും നിറവ് എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമായി. ഉച്ചകഴിഞ്ഞ് മൂന്നിന് മേഴ്സി ആശുപത്രികവലയിൽ നിന്ന് ആഘോഷ നഗറിലേക്ക് വർണാഭമായ വിളംബര ഘോഷയാത്ര നടന്നു.ലിറ്റിൽ ഫ്ലവർ യുപിസ്കൂൾ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.
വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഫാ.ആന്റണി പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. ഹോളി ഫാമിലി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി മാത്യൂസ് സ്കൂളിന്റെ നാൾവഴി ചരിത്രം അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കമ്മവർഗീസ്, പഞ്ചായത്ത് അംഗങ്ങളായ അഞ്ജു ഉണ്ണികൃഷ്ണൻ, വിജയമ്മ ബാബു,എഇഒ ജോളി മോൾ ഐസക്, ബിപിസിസുജ വാസുദേവൻ, ലിറ്റിൽ ഫ്ലവർ സ്കൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ തോമസ്, പിടിഎ.പ്രസിഡന്റ് മാരായ മാത്യൂസ് ദേവസ്യ, എം.കെ. അഭിലാഷ്,ജനറൽ കൺവീനർ പ്രഫ ജോർജ് മാത്യു മുരിക്കൻ, സ്കൂൾ മാനേജർ ഫാ.ഡെന്നീസ് ജോസഫ്, യുപിസ്കൂൾ മുൻ ഹെഡ് മാസ്റ്റർ പി.ടി.തോമസ്, ജോൺ വി. ജോസഫ്, രാജൻപൊതി,ജോയി അരയത്തിൽ,ആർട്ട്സൺ, മജു,പീറ്റർ തറപ്പേൽതുടങ്ങിയവർ സംബന്ധിച്ചു.