കടുത്തുരുത്തി: മിനി സിവിൽ സ്റ്റേഷനിൽ സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച അലുമിനിയം ക്ലാഡിംഗ് വർക്ക് ഞായറാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ അടർന്ന് വീണ് അപകടം. അപകടത്തിൽ അർക്കും പരിക്കില്ല.
കടുത്തുരുത്തി തളിയിൽ ക്ഷേത്ര റോഡിലേക്കാണ് ക്ലാഡിംഗ് കാറ്റിൽ തകർന്ന് വീണത്. ഏകദേശം അപത് അടിയിലേറെ ഉയരത്തിൽ നിന്നുമാണ് ക്ലാഡിംഗ് കാറ്റിൽ പറന്ന് വീണത്. അവധി ദിവസമായതിനാൽ റോഡിൽ വാഹനങ്ങളും കാൽ നട യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അലുമിനിയം ക്ലാഡിംഗ് ഷീറ്റുകൾ വൈദ്യുതി ലൈനിൽ വീണതു മൂലം ലൈനുകൾ കൂട്ടി മുട്ടി ഉണ്ടായ അഗ്നി സ്പുലിംഗങ്ങൾ കണ്ട് ഭയചകിതരായി ആളുകൾ ഓടിമാറി.ഏതാനും മാസങ്ങൾക്ക് മുൻപ് പണിത് പൂർത്തിയാക്കിയ ക്ലാഡിംഗ് ആണ് തകർന്ന് വീണത്. ജോലിയിൽ വേണ്ടത്ര ഉറപ്പില്ലാത്തതും ഉയരത്തിനനുസരിച്ച് വേണ്ടത്ര വലിപ്പമുള്ള പൈപ്പുകൾ ഉപയോഗിക്കാത്തതും , ഘനം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതുമാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
വേണ്ടത്ര ഉറപ്പിൽ ക്ലാഡിംഗ് ഉറപ്പിക്കാത്തതും ഘനം കുറഞ്ഞ പെപ്പുകൾ ഉപയോഗിച്ചതിൽ അഴിമതി ഉണ്ടെന്നും ആയതിനാൽ അന്വോഷണം നടത്തി മേൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.