തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ചൊവ്വാഴ്ച രാവിലെയാണ് ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ പിസ്റ്റളിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്നത്. സംഭവത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ്.ഐ. ഹാഷിം റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്.
ആയുധങ്ങൾ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട ചട്ടത്തിൽ വരുത്തിയ വീഴ്ചയാണ് സസ്പെൻഷന് കാരണം. തോക്ക് വൃത്തിയാക്കുമ്പോൾ വെടിയുണ്ടകൾ പൂർണ്ണമായും മാറ്റേണ്ടതായിരുന്നു. എന്നാൽ ഒരു വെടിയുണ്ട തോക്കിൽ കുടുങ്ങിക്കിടന്നത് അറിഞ്ഞില്ല എന്നായിരുന്നു എസ്.ഐ യുടെ വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉദ്യോഗസ്ഥൻ അലക്ഷ്യമായി ആയുധങ്ങൾ കൈകാര്യം ചെയ്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.