മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ജില്ലയില്‍ വിതരണം ചെയ്തത് 12.38 കോടി രൂപ

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 12,38,67,500 രൂപ ചികിത്സാ സഹായം നൽകിയതായി ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ അറിയിച്ചു. 2021 മെയ് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്.
10316 പേര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഗുണഭോക്താക്കളുടെ എണ്ണം , വിതരണം ചെയ്ത തുക എന്നിവ താലൂക്കടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്നു. കോട്ടയം – 2739 പേര്‍ക്കായി – 3, 50, 59500 രൂപ
ചങ്ങനാശേരി – 1524 പേര്‍ക്കായി 2,23,73500 രൂപ
കാഞ്ഞിരപ്പള്ളി – 1887 പേര്‍ക്കായി 2,02,89000 രൂപ
മീനച്ചില്‍ – 2398 പേര്‍ക്കായി 2,53,90500 രൂപ
വൈക്കം – 1768 പേർക്കായി 2,07,55000 രൂപ
ഇതിനു പുറമേ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സഹായവും നൽകി വരുന്നു. ഈ ഇനത്തിൽ 7. 35 ലക്ഷം രൂപ വിതരണം ചെയ്തു. 147 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതമാണ് നൽകുന്നത്.

Advertisements

Hot Topics

Related Articles