മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കോട്ടയം ജില്ലയിലെ 15 പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായി

കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചങ്ങനാശേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ എസ്.എച്ച്.ഒ എസ്.ഐ തോമസ് ജോസഫ്, പാലാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.സി സജീഷ്, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശ്രീലതാമ്മാൾ, അഡീഷണൽ എസ്.പി ഓഫിസിലെ എ.എസ്.ഐ സെയിൻ അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജി.സി തുളസി, കോട്ടയം നർക്കോട്ടിക് സെല്ലിലെ എ.എസ്.ഐ എസ്.കൃഷ്ണകുമാർ, ജില്ലാ ക്രൈംബ്രാഞ്ചിലെ എ.എസ്.ഐ സി.കെ നവീൻ, ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആന്റണി സെബാസ്റ്റ്യൻ, ചങ്ങനാശേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ.അനിൽ വർമ്മ, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ രാജേഷ്‌കുമാർ, കോട്ടയം കമ്പ്യൂട്ടർ സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോർജ് ജേക്കബ്, ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു വിശ്വനാഥ്, കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രവീൺ പി.നായർ, കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ചിലെ ശ്യാം എസ്.നായർ, കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഓഫിസിലെ ഡ്രൈവർ എസ്.ഐ പി.എ ഇവരാണ് കോട്ടയം ജില്ലയിൽ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്ന അഭിമാനാർഹമായ നേട്ടത്തിന് അർഹരായവർ.

Advertisements

Hot Topics

Related Articles