മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ എത്തിച്ച ബിരിയാണി പാത്രങ്ങളുടെ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ വൈറൽ; സ്വപ്‌നയുടെ വെളിപ്പെടുത്തതിൽ ഞെട്ടി സി.പി.എം; പ്രതികരിക്കാൻ വഴി കണ്ടെത്താൻ ചർച്ചകൾ സജീവം

കൊച്ചി: സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ ഇടിത്തീ പോലെയാണ് ഇടത് സർക്കാരിനും സി.പി.എമ്മിനും മേൽ പതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കറൻസി കടത്തിൽ പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തുമ്പോൾ ആടിയുലയുന്നത് ക്യാപ്റ്റൻ നയിക്കുന്ന കപ്പലാണ്. ക്യാപ്റ്റനെ വിശുദ്ധനാക്കിക്കൊണ്ടുള്ള വാദങ്ങളും ന്യായീകരണങ്ങളും ഉടലെടുക്കുമെന്ന് ഉറപ്പ്. മറുചേരിയിൽ ഇതൊരു ആയുധമാക്കി കളം നിറഞ്ഞ് കളിക്കാൻ പ്രതിപക്ഷവും തയ്യാറാണ്. തന്റെ ജീവൻ തന്നെ അപകടത്തിലാണെന്നും, എല്ലാ കാര്യവും മുഖ്യനും കുടുംബത്തിനും അറിയാമെന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ സി.പി.എം എങ്ങനെയാണ് നേരിടാൻ പോകുന്നത്?. പല്ലും നഖവും ഉപയോഗിച്ച് ഇതിനെ എതിർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Advertisements

‘മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ രഹസ്യമൊഴി നൽകിയത്. കേസുമായി ബന്ധമുള്ളവരിൽ നിന്നും ഭീഷണിയുണ്ട്. ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്, 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ എന്നെ അറിയിച്ചു. ഇതേത്തുടർന്ന്, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺസുലേറ്റിലെ സ്‌കാനിങ് മെഷീനിൽ ആ ബാഗ് സ്‌കാൻ ചെയ്തിരുന്നു. അങ്ങനെയാണ് കറൻസിയാണെന്ന് മനസിലാക്കിയത്. നിരവധി തവണ കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകി. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങൾ അന്വേഷിക്കൂ’.

ജില്ലാ കോടതിയിൽ സ്വപ്ന ഹർജി നൽകിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്. മജിസ്‌ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നും രേഖപ്പെടുത്താൻ എത്തിയത്. മൊഴി നൽകിയ ശേഷം കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതായാലും സ്വപ്നയുടെ മൊഴി ഇടത് ക്യാംപുകളിൽ ഒരു ബോംബ് സ്‌ഫോടനം നടത്തിയതിന്റെ അത്രയും ആഘാതം ആണ് ഏൽപ്പിച്ചിരിക്കുന്നത്.

Hot Topics

Related Articles