അയാൾക്ക് ചെവിട് കേൾക്കില്ലേ ? ഇതൊന്നും ശരിയായ ഏർപ്പാടല്ല : അന്ന് മൈക്ക് ഹൗളിങ്ങ് ; ഇന്ന് അനൗൺസ്മെന്റ് : പൊതുവേദിയിൽ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി : പിണങ്ങിപ്പോയില്ല പരാതി പറയുക മാത്രമാണ് ചെയ്തത് 

കാസർകോട് : അയാൾക്ക് ചെവിട് കേൾക്കില്ലേ ? ഇതൊന്നും ശരിയായ ഏർപ്പാടല്ല ! പ്രസംഗം അവസാനിക്കുന്നതിന് മുൻപ് അനൗൺസ്മെന്റ് നടത്തിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടിറങ്ങി. കാസർകോട് ബേഡഡുക്ക സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം  ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വേദിയിൽ 25 മിനിറ്റോളം നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചു. പ്രസംഗത്തിന്റെ അവസാന ഭാഗത്തേയ്ക്കു മുഖ്യമന്ത്രി കടക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രസംഗം അവസാനപ്പിക്കും  മുൻപ് വേദിയിൽ പുരസ്കാരം വിതരണം ചെയേണ്ടവരുടെ പേരുകൾ അനൗൺസ് ചെയ്യുകയായിരുന്നു. 

Advertisements

ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടിറങ്ങുകയായിരുന്നു. വേദിയിൽ പുരസ്കാരം വിതരണം ചെയ്യുന്നതിന് പോലും നിൽക്കാതെയാണ് മുഖ്യമന്ത്രി വേദിവിട്ടിറങ്ങിയത്. ഇതോടെ വേദിയിൽ തടിച്ച് കൂടിയവരും ഞെട്ടി. മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ ചാനലുകളിലും ഇത് വാർത്തയായി. പിന്നാലെ, കാസർകോട് ജില്ലയിലെ മറ്റൊരു വേദിയിൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരണം നടത്തി. പനയാൽ ലോക്കൽ കമ്മിറ്റി ഓഫിസ് വേദിയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. താൻ പിണങ്ങി പോയതല്ല എന്നും പരാതി പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ചാനലുകൾ ഇതു സംബന്ധിച്ച് വാർത്ത നൽകുകയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.