കൊച്ചി : മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്‍കി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കോടതിയോട് സംരക്ഷണം ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കോടതിയില്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയില്ല. ആദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരിട്ടുള്ള ആരോപണം സ്വപ്ന ഉന്നയിക്കുന്നത്.