കൊച്ചി: മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് സ്വപ്ന ജയിലിൽ വെച്ച് പറഞ്ഞതായി സരിത എസ് നായർ. വിവാദങ്ങൾക്കും ഗൂഡാലോചനകൾക്കും പിന്നിൽ പി സി ജോർജും, ക്രൈം നന്ദകുമാറും, എച്ച് ആർ ഡി എസിലെ അജി കൃഷ്ണനും. തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് പി സി ജോർജ് ആണ്. സ്വപ്നയുടെ കൈയ്യിൽ തെളിവുകൾ ഇല്ല.
ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി. സ്വപ്ന മറച്ചു വെക്കുന്ന പലതും അറിയാമെന്ന് സരിത. രഹസ്യമൊഴി നൽകിയ ശേഷം അത് പുറത്തു പറയും. സ്വപ്ന ആർക്കാണ് സ്വർണ്ണം കൊടുത്തതെന്ന് വ്യക്തമാക്കണം. സ്വർണ്ണം ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് തനിക്ക് അറിയാമെന്നും സരിത എസ് നായർ. സ്വപ്ന ചെറിയ മീനാണ്. സ്വപ്ന സ്വർണ്ണം കൊണ്ടുവന്നത് ഒരേ വ്യക്തിയ്ക്ക് വേണ്ടി. എല്ലാ ജില്ലയിലും, വിവിധ രാജ്യങ്ങളിലും ബിസിനസ് ഉള്ള ജുവലറിയ്ക്ക് വേണ്ടിയാണ് സ്വപ്ന സ്വർണ്ണം കൊണ്ടുവന്നത്. രാജ്യാന്തര ബന്ധമുള്ള ജുവലറി ഗ്രൂപ്പാണ് സ്വർണ്ണക്കടത്തിന് പിന്നിലുള്ളത്. 23 ന് രഹസ്യമൊഴി നൽകും. അതിൽ കാര്യങ്ങൾ വ്യക്തമാക്കും. ഇതിനിടെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേയ്ക്കു കൊണ്ടു വരികയാണെന്ന് സരിത; സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹർജി തള്ളി
Advertisements