കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 50000 രൂപ സംഭാവന ചെയ്ത് ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റി. സൊസൈറ്റി ഭാരവാഹികളായ കെ.കെ. ജോസപ്രകാശ്, ശ്രുതി സന്തോഷ്, വി.പി. ഷാജിമോൻ, സിൻജ ഷാജി, ജോയി മൈലമേലിൽ എന്നിവർ ജില്ലാ കളക്ടറുടെ ചേംബറിലെത്തി കളക്ടർ ജോൺ വി. സാമുവലിനു ചെക്ക് കൈമാറി.
പെരുവ മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. രേഖകൾ ബാങ്ക് ഭാരവാഹികളായ ബാബു ജോൺ, വി.കെ. സന്തോഷ്, ഷാജി പോൾ, വി.ടി. തോമസ് എന്നിവർ ചേർന്നാണ് ജില്ലാ കളക്ടർക്കു കൈമാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുമരാമത്ത് കെട്ടിടവിഭാഗം ജീവനക്കാരനായി വിരമിച്ച കിളിരൂർ സ്വദേശി വിജയകുമാർ തന്റെ ഒരുമാസത്തെ പെൻഷൻ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. ജില്ലാ കളക്ടറുടെ ചേംബറിലെത്തി ജില്ലാ കളക്ടർക്കു ചെക്ക് വിജയകുമാർ കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.