മുഖ്യമന്ത്രിയ്ക്ക് മറുപടി തൃക്കാക്കരയിൽ ; ജയിൽ മോചിതനായ ജോർജിന് സ്വീകരണം ഒരുക്കി ബി.ജെ.പി

തിരുവനന്തപുരം : വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം കിട്ടിയതോടെ പി.സി. ജോര്‍ജ് ജയില്‍ മോചിതനായി. കേസില്‍ ഹൈക്കോടതിജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പി.സി. ജോര്‍ജ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയിലെ ജനം മറുപടി പറയുമെന്ന് പി.സി. ജോര്‍ജ് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിര‌ഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നും അദ്ദേഹം പറ‌ഞ്ഞു. നിയമം പാലിച്ച്‌ മുന്നോട്ടുപോകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

Advertisements

ജയില്‍ മോചിതനായ പി.സി. ജോര്‍ജിന് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വിദ്ദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലവായ പി.സി. ജോര്‍ജിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് എടുത്ത കേസില്‍ ജോര്‍ജിനു ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.