നേതാക്കളുടെ ധാർഷ്‌ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണം ! കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ മുഖ്യമന്ത്രിയെക്കുറിച്ചല്ല : കേന്ദ്ര കമ്മിറ്റിയെ തിരുത്തി എം.വി ഗോവിന്ദൻ 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ സംസ്ഥാന സമിതി റിപ്പോർട്ട് ചെയ്‌തതാണെന്നും കേന്ദ്ര കമ്മിറ്റി കണ്ടുപിടിച്ചതല്ലെന്നും എം.വി ഗോവിന്ദൻ. നേതാക്കളുടെ ധാർഷ്‌ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണം എന്ന വിലയിരുത്തല്‍ ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ജനങ്ങളെ പാർട്ടിയില്‍ നിന്നും അകറ്റാൻ ഇടയായ ശൈലി മാറ്റണം എന്നാണ് പറഞ്ഞത് ഇതിന് മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചാണ് അതെന്ന വിലയിരുത്തല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് ഇടയായ കാരണങ്ങള്‍ സംസ്ഥാന കമ്മിറ്റി കണ്ടെത്തി കേന്ദ്ര കമ്മിറ്റിയ്‌ക്ക് റിപ്പോർട്ട് ചെയ്‌തതാണെന്നും സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം തള്ളി എന്ന വാർത്ത വാസ്‌തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയ്‌ക്കുള്ളില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീ‌ർക്കാനുള്ള പ്രചാരവേലയാണിതെന്നും എസ്.എഫ്.ഐയ്‌ക്ക് സംഭവിക്കുന്ന ചെറിയ വീഴ്‌ചകള്‍ അവർ പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതെങ്കിലും കോളേജിലെ പ്രശ്‌നം വച്ച്‌ എസ്.എഫ്.ഐയെ തകർക്കാൻ ശ്രമിക്കുകയാണെന്നും തെറ്റിനെ എന്നാല്‍ ന്യായീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. എല്ലാത്തരം ആക്രമണങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടുള്ളവരാണ് തോക്ക്, ബോംബ് രാഷ്‌ട്രീയത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐയെക്കുറിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായങ്ങളോടും അദ്ദേഹം പ്രതികരിച്ചു. തെറ്റായ പ്രവണതകളെ വർഷങ്ങള്‍ക്ക് മുൻപുതന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ക്രിമിനലുകലുകളോട് വിട്ടുവീഴ്‌ച ചെയ്യുന്നതല്ല സിപിഎം നിലപാടെന്നുമാണ് എം.വി ഗോവിന്ദൻ വ്യക്തമാക്കിയത്.

Hot Topics

Related Articles