കോട്ടയം: സി.എം.എസ് കോളേജിലെ സംഘർഷം തീരുന്നില്ല. കഴിഞ്ഞ ദിവസം നഗരമധ്യത്തിൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റിനെ എസ്.എഫ്.ഐ സംഘം ആക്രമിച്ചതിനു പിന്നാലെ പുതുപ്പള്ളിയിൽ കെ.എസ്.യു നേതാവിന്റെ വീടിനു നേരെ എസ്.എഫ്.ഐ – സി.പി.എം അക്രമം. പുതുപ്പള്ളിയിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു എബ്രഹാമിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രിയിൽ വീടിന്റെ സമീപത്ത് എത്തിയ അക്രമി സംഘം വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വീടിന് നേരെ കല്ലേറ് നടത്തുകയും, ഭീഷണി മുഴക്കുകയും ചെയ്തതായി കെ.എസ്.യു നേതാക്കൾ ആരോപിക്കുന്നു. വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ സ്ഥലത്ത് എത്തി. സി.എം.എസ് കോളേജിലെ സംഘർഷത്തിന്റെ തുടർച്ചയായി കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കളെ എസ്.എഫ്.ഐ – സിപിഎം സംഘം പിൻതുടർന്ന് ആക്രമിക്കുകയായിരുന്നതായി കെ.എസ്.യു – കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
സി.എം.എസ് കോളേജിലെ സംഘർഷം തീരുന്നില്ല; പുതുപ്പള്ളിയിൽ കെ.എസ്.യു നേതാവിന്റെ വീടിന് നേരെ എസ്.എഫ്.ഐ – സി.പി.എം ആക്രമണം
