കോട്ടയം: സി എം എസ് കോളേജ് കോട്ടയം (ഓട്ടോണമസ്) 2023- 24 അക്കാദമിക് വർഷത്തിൽ ബിരുദ – ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നവംബർ 30, 9. 20 നു കോളേജ് ഗ്രേറ്റ് ഹാളിൽ ആരംഭിക്കും. കോളേജ് മാനേജർ റൈറ്റ്. റവ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷനാവും. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും മിനിസ്ട്രി ഓഫ് എർത്ത് സയൻസിലെ കാലാവസ്ഥ നിരീക്ഷകനും 2024 ഭത്നഗർ അവാർഡ് ജേതാവുമായ ഡോ. റോക്സി മാത്യു കോൾ മുഖ്യ അതിഥിയായി എത്തും
Advertisements