കനറാ ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സമ്മേളനം ജനുവരി 10 ന്

കോട്ടയം: 2025 ഫെബ്രുവരി 8 ന് തൃശ്ശൂരിൽ നടക്കുന്ന കനറാ ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളത്തിന്റെ മുന്നോടിയായി കോട്ടയം ജീല്ലാ സമ്മേളനം 2025 ജനുവരി 10 ന് കോട്ടയം കെ എസ്സ് ടി എ ഹാളിൽ നടക്കുന്നു. സമ്മേളനം രാവിലെ 10 മണിക്ക് സി.ബി.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് കെ വി ജോർജ് ഉദ്ഘാടനം ചെയ്യും. എ. കെ.ബി.ആർ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സി നാരായണൻ, സി.ബി.എസ്.യു കേന്ദ്ര കമ്മിറ്റയംഗം യു അഭിനന്ദ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. അടുത്ത രണ്ട് കൊല്ലത്തെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.

Advertisements

Hot Topics

Related Articles