സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി അംഗ സമാശ്വാസ ഫണ്ട് പദ്ധതി : 69 ലക്ഷം രൂപയുടെ ധനസഹായ വിതരണം നാളെ ഏറ്റുമാനൂരില്‍ 

കോട്ടയം : സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള അംഗ സമാശ്വാസ ഫണ്ട് പദ്ധതിയുടെ അഞ്ചാമത് ഗഡുവിന്റെ വിതരണം നാളെ കോട്ടയത്ത് നടക്കും.ചെറുവാണ്ടൂര്‍ കെ എന്‍ ബി ഓഡിറ്റോറിയത്തില്‍  നാളെ രാവിലെ 11 ന്  നടക്കുന്ന ചടങ്ങില്‍ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍  ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പേരൂര്‍ വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍  സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ എം രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബാങ്കുകള്‍ക്കുള്ള ചെക്ക് വിതരണം തോമസ് ചാഴിക്കാടന്‍ എം പി നിര്‍വ്വഹിക്കും. 

Advertisements

 ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് , പ്രതിപക്ഷ നേതാവ് ഇ . എസ് ബിജു ,ജോണ്‍സണ്‍ പുളിക്കീഴിൽ (ചെയര്‍മാന്‍ സി സി യു മീനച്ചില്‍ ചെയര്‍മാന്‍),  പി ഹരിദാസ്  (ചെയര്‍മാന്‍ സി സി യു വൈക്കം ), അഡ്വ: സതീഷ് ചന്ദ്രന്‍ നായര്‍  (ചെയര്‍മാന്‍ സി സി യു കാഞ്ഞിരപ്പള്ളി ), അഡ്വ : ജോസ് ഫിലിപ്പ് ( ചെയര്‍മാന്‍ സി സി യു ചങ്ങനാശേരി ), കെ എന്‍ വേണുഗോപാല്‍ വൈസ് ചെയര്‍മാന്‍ ( ഡി സി എച്ച് കോട്ടയം ) ജോയിന്റെ രജിസ്ട്രാര്‍ ജനറല്‍ എന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.അംഗത്വ സമാശ്വാസനിധിയിലൂടെ  നാലു ഘട്ടങ്ങളിലായി 37508 അപേക്ഷകര്‍ക്ക് 78,39,90,000 രൂപയുടെ ധനസഹായം സംസ്ഥാനത്ത് വിതരണം ചെയ്തു. അഞ്ചാം ഘട്ടത്തില്‍ 2329 പേര്‍ക്ക്  4,94,05,000/- രൂപയാണ് സംസ്ഥാന തലത്തില്‍ അനുവദിച്ചിരിക്കുന്നത് . ഇതില്‍ കോട്ടയം ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള തുകയാണ് ഇന്ന് നല്‍കുന്നത്.  കോട്ടയം ജില്ലയില്‍ ആകെ 320 ഗുണഭോക്താക്കള്‍ക്കായി 69,60,000രൂപയുടെ ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കോട്ടയം താലൂക്കില്‍ 28  ബാങ്കിലെ അംഗങ്ങൾക്കായി 35,60,000/- രൂപയുടെ ധനസഹായം അനുവദിച്ചു.  മീനച്ചില്‍ താലൂക്കില്‍ 12  ബാങ്കിലെ അംഗങ്ങൾക്കായി 8,15,000/- രൂപയും ചങ്ങനാശ്ശേരി താലൂക്കില്‍ 14  ബാങ്കിലെ അംഗങ്ങൾക്കായി17,00,000/- രൂപയും വൈക്കം താലൂക്കിലെ 12  ബാങ്കിലെ അംഗങ്ങൾക്കായി 6,50,000 രൂപയും കാഞ്ഞിരപ്പള്ളി താലൂക്കിലെ 3 ബാങ്കിലെ അംഗങ്ങൾക്കായി 6,50,000 രൂപയും കാഞ്ഞിരപ്പള്ളി താലൂക്കിലെ 3 ബാങ്കിലെ അംഗങ്ങൾക്കായി 2,35,000 രൂപയും 5 ഗഡുവായി അനുവദിച്ചിട്ടുണ്ട് ഏറ്റവും കൂടുതല്‍ ആനുകൂല്ല്യം കോട്ടയത്ത് വിതരണം ചെയ്യുന്നത് പനച്ചിക്കാട് RSCB 3959, വാഴൂര്‍ ഫാര്‍മേഴ്‌സ് SCB 2278(4.35 ലക്ഷം) എന്നി സഹകരണബാങ്കിലെ അംഗങ്ങൾക്കാണ്. സഹകരണ  സംഘങ്ങളില്‍ എ ക്ലാസ്സ് അംഗമായ ഏതൊരാളും മാരകരോഗ ബാധിതരായവര്‍, വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍/ ശയ്യാവലംബരായവര്‍ അവരുടെ ആശ്രിതര്‍, മാതാപിതാക്കള്‍ എടുത്ത വായ്പക്ക് ബാദ്ധ്യതപ്പെട്ട കുട്ടികള്‍, പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ടവര്‍ക്ക് ഈ സ്‌കീം പ്രകാരം പരമാവധി അരലക്ഷം രൂപ ധനസഹായമായി നല്‍കുന്നുണ്ട്.

 

 

 

Hot Topics

Related Articles