മലതുരന്ന് ടിപ്പറും ജെ.സിബിയും മണ്ണിനൊപ്പം വാരിയെടുക്കുന്നത് മൂർഖനയെും കുട്ടികളെയും പാമ്പിൻ മുട്ടയും.! മൂർഖനെ കൂട്ടത്തോടെ കുട്ടനാട്ടിലും കുറിച്ചിയിലും കൊണ്ട് തള്ളുന്നത് മണ്ണെടുപ്പ് മാഫിയ; പടിഞ്ഞാറൻ മേഖലയെ പാമ്പിന്റെ കൂടാക്കിമാറ്റിയത് മണ്ണ് മാഫിയ; വാവയെ വീഴ്ത്തിയ പാമ്പെത്തിയതും മാഫിയയുടെ ലോറിയിലേറിയെന്ന് സൂചന

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്

കോട്ടയം: മലതുരന്ന് ടിപ്പറും ജെ.സിബിയും മണ്ണിനൊപ്പം വാരിയെടുക്കുന്നത് മൂർഖനെയും കുടുംബത്തെയും പാമ്പിൻ മുട്ടയും. കിലോ മീറ്ററുകൾ അകലെ നിന്ന് ഈ പാമ്പിൻ മുട്ടയും കുട്ടികളും മറ്റൊരു ആവാസ വ്യവസ്ഥയിലേയ്ക്ക് എത്തിക്കുന്നത് മണ്ണ് മാഫിയയുടെ ക്രൂരതയുടെ ഭാഗയാണ്. പടിഞ്ഞാറൻ മേഖലയിൽ പല സ്ഥലത്തും പാമ്പിൻകൂടൊരുങ്ങുന്നത് ഈ മണ്ണ് മാഫിയയുടെ ഗുരുതരമായ ഇടപെടലിനെ തുടർന്നാണെന്നാണ് ലഭിക്കുന്ന സൂചന. മണ്ണിനൊപ്പം സ്ഥലം മാറിയെത്തുന്ന പാമ്പുകൾ കൂടുതൽ അപകടകാരികളാണെന്നാണ് വനം വകുപ്പും നൽകുന്ന റിപ്പോർട്ട്.

Advertisements

പാടശേഖരങ്ങൾ നികത്തുന്നതിനും, കുട്ടനാട് പ്രദേശത്ത് റോഡുകൾ നിർമ്മിക്കുന്നതിനുമായാണ് മലയോര മേഖലകളിലെ മലകൾ നികത്തി മണ്ണെടുക്കുന്നത്. ഈ മണ്ണ് ടിപ്പർ ലോറിയിലാക്കി പടിഞ്ഞാറൻ മേഖലയിലേയ്ക്ക് എത്തുകയാണ്. ഇത്തരത്തിൽ ഇടിച്ച് നിരത്തുന്ന മലകളിൽ പാമ്പിൻ മുട്ടകളും പാമ്പിൻ കൂടുകളും ഉണ്ടാകും. ഈ പാമ്പിൻ കൂടുകളിൽ മുട്ടകളും ഉണ്ടാകും. ഇതെല്ലാം ജെ.സിബി കൈകൾ കോരിയെടുത്ത് കുറിച്ചിയിലും, കാവാലത്തും അടക്കമുള്ള കുട്ടനാടൻ മേഖലകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ എത്തിക്കുന്ന മണ്ണിൽ കിടക്കുന്ന പാമ്പിൻ മുട്ടകൾ വിരിയുന്നതും പതിവാണ്. ഇത്തരത്തിൽ പാമ്പിൻ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ആവശ്യത്തിന് പടിഞ്ഞാറൻ മേഖലയിൽ ഇഴഞ്ഞു നടക്കുന്നത്. പ്രളയത്തിന് ശേഷമാണ് കുറിച്ചി അടക്കമുള്ള മേഖലകളിൽ പാമ്പിനെ കൂടുതലായി കണ്ടത്. എന്നാൽ, ഇത് പ്രളയത്തെ തുടർന്നാണ് എന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്. എന്നാൽ, പ്രളയത്തിന് ശേഷമാണ് കുട്ടനാടൻ പാടശേഖരങ്ങളിൽ കൂടുതൽ മണ്ണ് വീണത്. ഇത് തന്നെയാണ് ഈ പ്രദേശങ്ങളിൽ പാമ്പിന്റെ ശല്യം വർദ്ധിക്കാൻ കാരണമെന്നാണ് സൂചന.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജില്ലയിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ആവാസ വ്യവസ്ഥ മാറുമ്പോഴാണ് ഇത്തരത്തിൽ പാമ്പുകൾ അക്രമാസക്തരാകുകയാണ് ചെയ്യുന്നത്. ഇതാണ് പ്രദേശത്ത് കൂടുതൽ പാമ്പുകൾ ഉണ്ടാകുന്നതിനു കാരണമെന്നാണ് സൂചന. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണ് ഇത്തരത്തിൽ പാമ്പുകൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.