ന്യൂസ് ഡെസ്ക് : നാം ഉണ്ടാക്കുന്ന മിക്ക വിഭവങ്ങളിലും നാം തേങ്ങ ഉപയോഗിക്കാറുണ്ട്. പൊട്ടിച്ച തേങ്ങ ബാക്കി വന്നാല്‍ എന്ത് ചെയ്യും. ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കാമെന്നായിരിക്കും മിക്കവരുടെയും അഭിപ്രായം. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ തേങ്ങ ചിരകി വയ്ക്കണം. അല്ലെങ്കില്‍ പിന്നെ ചിരകുമ്പോള്‍ ബുദ്ധിമുട്ടായിരിക്കും. തേങ്ങ പൊട്ടിച്ച ശേഷം ഉപ്പ് തേച്ചുകൊടുത്ത് ഫ്രിഡ്ജില്‍ വച്ചാല്‍ കുറേനാള്‍ കേടാകാതിരിക്കും. തേങ്ങയുടെ കണ്ണുള്ള ഭാഗമാണ് പെട്ടെന്ന് കേട് വരാൻ സാദ്ധ്യത കൂടുതല്‍.
അതിനാല്‍ ആ ഭാഗം വേണം ആദ്യം ഉപയോഗിക്കാൻ. തേങ്ങ പൊട്ടിച്ചയുടൻ തന്നെ ഫ്രിഡ്ജില്‍ വയ്ക്കണം. വായു ഒട്ടും കടക്കാത്ത പാത്രത്തില്‍ വേണം സൂക്ഷിക്കാൻ. ഒരാഴ്ചയ്ക്ക് ശേഷമേ ഉപയോഗിക്കുന്നുള്ളൂവെങ്കില്‍ ഫ്രീസറില്‍ വയ്ക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുൻപ് തേങ്ങാ മുറിയില്‍ കുറച്ച് വെളിച്ചെണ്ണ പുരട്ടിക്കൊടുത്താല്‍ ഏറെ നാള് ഫ്രഷായിരിക്കും.