സംസ്ഥാനത്ത് 400 കടന്ന് വെളിച്ചെണ്ണ വില; പ്രതിസന്ധിയിലായി ഹോട്ടലുകളും ചെറുകിട കച്ചവടക്കാരും

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ, പ്രതികരിക്കുന്നത്. 

Advertisements

വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ലിറ്ററിന് 400 കടന്നു. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. മാർച്ച്‌ മുതലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്നു. ഓണം അടുക്കുമ്പോൾ 500 ആകുമെന്നാണ് ആശങ്ക. ഇതിനിടെ വെളിച്ചെണ്ണയുടെ വ്യാജനും വിലസുന്നുണ്ട്. തേങ്ങക്കും തീവിലയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിലോയ്ക്ക് നാന്നൂറും കടന്ന് വെളിച്ചെണ്ണ വില കുതിക്കുമ്പോൾ താളം തെറ്റുന്നത് കുടുംബ ബജറ്റുകളുടെ മാത്രമല്ല, ഹോട്ടൽ, കേറ്ററിങ്, ചെറുകിട പലഹാരക്കടകളുടെ ബജറ്റുകൾ കൂടിയാണ്. പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടേണ്ട അവസ്ഥയാണെന്നാണ് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്. എണ്ണയിൽ വറുത്തെടുക്കുന്ന ചിപ്സ് ഐറ്റങ്ങൾക്ക് കിലോയ്ക്ക് എൺപത് രൂപ വരെ വില കൂട്ടിക്കഴിഞ്ഞു. തേങ്ങയ്ക്കും തീവിലയായതോടെ തേങ്ങാച്ചമ്മന്തി പോലുള്ളവയും പല കടകളിൽ നിന്നും അപ്രത്യക്ഷമായി.

Hot Topics

Related Articles