ഫോട്ടോ:
സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.കെ.വി, പി.എസ്.ശ്രീനിവാസന്‍, എം.കെ.കേശവന്‍, സി.എം.തങ്കപ്പന്‍ അനുസ്മരണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
തലയോലപറമ്പ്: ജനാധിപത്യത്തിന്റെ വഴികളിലൂടെ ഫാസിസം ആധിപത്യം നേടാന്‍ ശ്രമിക്കുകയാണെന്നും പണക്കൊഴുപ്പില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ അഭിപ്രായം പ്രതിഫലിക്കുന്നില്ലെന്നും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.കെ.വാസുദേവന്‍ നായര്‍, പി.എസ്. ശ്രീനിവാസന്‍, എം.കെ. കേശവന്‍, സി.എം. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ഉന്നമനത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മുന്‍കാല നേതാക്കളാണ് മുന്നോട്ട് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രചോദനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.ആര്‍. ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍.സുശീലന്‍, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ജോണ്‍ വി.ജോസഫ്, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ടി.എന്‍. രമേശന്‍, കെ.അജിത്ത്, ഇ.എന്‍.ദാസപ്പന്‍, സി.കെ.ആശ എംഎല്‍എ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ.എം.ജി. രഞ്ജിത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എസ്. രത്‌നാകരന്‍,കെ.സി. സജി, ബി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.