കാതുപൊട്ടുന്ന ശബ്ദകോലാഹലമോ പൊടിയോ പുകയോ ഇല്ല; ആലപ്പുഴയിലെ പഴയ ദേശീയ പാത പൊളിച്ചുനീക്കാന്‍ എത്തി “കോള്‍ഡ് മില്ലിംഗ്”

ആലപ്പുഴ : പഴയ ദേശീയ പാത പൊളിച്ചുനീക്കാന്‍ കോള്‍ഡ് മില്ലിംഗ് മെഷീനെത്തി. പൊളിക്കുന്ന റോഡിന്റെ ടാറും മെറ്റലുമുള്‍പ്പെടെ മുഴുവന്‍ അസംസ്‌കൃത വസ്തുക്കളും നിര്‍മ്മാണത്തിനായി പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ പറവൂരില്‍ പുതിയ ദേശീയ പാത ടാര്‍ ചെയ്ത ഭാഗത്താണ് പഴയദേശീയ പാത പൊളിക്കല്‍ ആരംഭിച്ചത്. മൂന്നര മീറ്ററോളം വീതിയിലാണ് പഴയ പാത പൊളിച്ചുനീക്കുന്നത്.

Advertisements

കാതുപൊട്ടുന്ന ശബ്ദകോലാഹലമോ പൊടിയോ പുകയോ ഇല്ലാതെ ചെറിയ ഒരു ഇരമ്പല്‍ ശബ്ദത്തോടെയാണ് മില്ലിംഗ് മെഷീന്റെ പ്രവര്‍ത്തനം. ഭാരവാഹനങ്ങളുള്‍പ്പെടെ വര്‍ഷങ്ങളായി ഓടിത്തറഞ്ഞ റോഡിന്റെ പരുപരുത്ത ടാറിംഗ് സഹിതമുള്ള പ്രതലം കണ്ണടച്ച്‌ തുറക്കുന്ന വേഗത്തില്‍ പൊളിച്ച്‌ പൊടിപാറാതെ നനച്ച്‌ അര ഇഞ്ച് കനമുള്ള പീസുകളാക്കി തൊട്ടുമുന്നിലുള്ള ടിപ്പറിലേക്ക് മോട്ടോറില്‍ നിന്ന് വെള്ളം ചീറ്റുംമാതിരി പമ്ബ് ചെയ്ത് വിടുന്ന കാഴ്ച വഴിയാത്രക്കാരിലും നാട്ടുകാരിലും കൗതുകമുണര്‍ത്തുന്നു. മണിക്കൂറിനകം കിലോമീറ്റര്‍ നീളത്തിലാണ് റോഡ് മില്ലിംഗ് മെഷീനില്‍ തവിടുപൊടിയാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടിപ്പറുകളില്‍ നിറയുന്നതനുസരിച്ച്‌ ലോഡ് കണക്കിന് മില്ലിംഗ് വേസ്റ്റാണ് പാത നിര്‍മ്മാണം നടക്കുന്ന സൈറ്റുകളിലേക്ക് പായുന്നത്. റോഡ് നിര്‍മ്മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം രൂക്ഷമായിരിക്കെ പുതിയ പാതയ്ക്കായി മണ്ണിട്ട് നിരപ്പാക്കിയ സ്ഥലങ്ങളില്‍ മെറ്റലിംഗിനു മുന്നോടിയായാണ് ഇവ ഉപയോഗിക്കുന്നത്. ഇതിന് മീതെ നിശ്ചിത അളവില്‍ ബി.എമ്മും ബി.സിയും ചെയ്ത് ടാര്‍ ചെയ്താല്‍ റോഡ് ഗതാഗതത്തിന് റെഡി.

മൂന്ന് കോടിയുടെ മെഷീന ആലപ്പുഴയില്‍ ആദ്യമായാണ് ഡബ്‌ള്യു 100 എച്ച്‌.ആര്‍ സീരിയസിലുള്ള മില്ലിംഗ് മെഷീന് മൂന്നുകോടി രൂപയാണ് വില. മില്ലിംഗ് മെഷീന്റെ തന്നെ മറ്രൊരുവകഭേദവും റോഡ് നിര്‍മ്മാണത്തിനെത്തിയിട്ടുണ്ട്. മുന്നിലും പിന്നിലും രണ്ട് ടാങ്കറുകളുടെ അകമ്ബടിയോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. നനച്ച്‌ പൊടിക്കുന്ന റോഡിലെ ടാറും മെറ്റലും പിന്നിലെ ടാങ്കറില്‍ നിന്നുള്ള ടാറുമായി കൂട്ടിക്കലര്‍ത്തി പുനരുപയോഗിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.