എറണാകുളത്ത് സർക്കാർ ഓഫീസുകളിൽ കളക്ടറുടെ സന്ദർശനം; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം

കൊച്ചി: ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലെ സന്ദർശനം ജില്ലാ കളക്ടർ ഡോ. രേണു രാജ് ആരംഭിച്ചു. ഇന്നലെ കണയന്നൂർ താലൂക്ക് ഓഫീസ്, റവന്യു റിക്കവറി ഓഫീസ്, തിരഞ്ഞെടുപ്പ് ഓഫീസ്, എറണാകുളം വില്ലേജ് ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ കളക്ടർ വിലയിരുത്തി.

Advertisements

കെട്ടിട നികുതി കുടിശിക ഉടൻ പിരിച്ചെടുക്കുന്നതിനും പാട്ട കാലാവധി കഴിഞ്ഞ ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനും കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത് ജോർജിന് കളക്ടർ നിർദേശം നൽകി. ഭൂമി തരംമാറ്റ കേസുകൾ തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകളിലും സർവേ വിഭാഗത്തിലെ ഫയലുകളിലും ഉടൻ തീരുമാനം എടുക്കാനും നിർദേശിച്ചു. വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും കളക്ടർ വിലയിരുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തഹസിൽദാർ രഞ്ജിത് ജോർജ്, എൽ.ആർ തഹസിൽദാർ വേണു ഗോപാൽ, ഡെപ്യൂട്ടി തഹസിൽദാർമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾ കളക്ടറോട് വിശദീകരിച്ചു.

Hot Topics

Related Articles