തലയോലപ്പറമ്പ് : കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ അലൂമ്നി അസോസിയേഷൻ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോക്റ്റർ സി. എം. കുസുമൻ, ഉദ്ഘാടനം ചെയ്തു. മുൻ മലയാളം വകുപ്പ് മേധാവി ഡോക്ടർ എം. എസ്സ്. ബിജു അദ്ധ്യക്ഷൻ ആയിരുന്നു. ടൂറിസം വകുപ്പ് മേധാവി സിതാരമോൾ എ. ജെ. സ്വാഗത പ്രസംഗം നടത്തി, സംഘാടക സമിതി കൺവീനർ, ജേർണലിസം വകുപ്പ് വകുപ്പ് മേധാവി അഖിൽകുമാർ വിജയൻ ,കോളേജ് വൈസ് പ്രിൻസിപ്പാൾ ഷീജ ആർ., കൊമേഴ്സ് വകുപ്പദ്ധ്യക്ഷ മീട്ടു രാജു , ഇംഗ്ലീ വിഭാഗത്തിലെ ആൻ ട്രീസ ജെയിംസ് എന്നിവർ ആശംസ രേഖപ്പെടുത്തി.
അദ്ധ്യാപക – അനദ്ധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അലൂമ്നി അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് കൃഷ്ണപ്രസാദ് പി.കെ. , വൈസ് പ്രസിഡന്റ് രാഖി .ആർ . , സെക്രട്ടറി അഖിൽ കുമാർ വിജയൻ , ജോയിന്റ് സെക്രട്ടറി ജിത്തു ജോയ് , ട്രഷറർ സിത്താര മോൾ എ.ജെ.എന്നിവരെ തെരഞ്ഞെടുത്തു.