ആലപ്പുഴയിലെ കെഎസ്ആർടിസി കാർ അപകടം; ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു; മരണ സംഖ്യ അഞ്ചായി 

ആലപ്പുഴ: കളർകോട് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Advertisements

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് മരിച്ചത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം വൈറ്റിലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്കാണ് കാർ ഇടിച്ചു കയറിയത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ യാത്രക്കാരായ വിദ്യാർത്ഥികൾ.

7 യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തെ തുടർന്ന് ആലപ്പുഴ ദേശീയപാതയിൽ കളർകോട് ഗതാഗതക്കുണ്ടായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.