കോട്ടയം : കാർഷിക മേഖലയുടെ തകർച്ചയും ജനവാസ മേഖലകളിലേക്കുള്ള വന്യ മൃഗങ്ങളുടെ കടന്ന് കയറ്റവും നിത്യോപയോഗം സാധനങ്ങളുടെ വിലക്കയറ്റവും സംസ്ഥാനത്ത് ഉടനീളം നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും എൽഡിഎഫ് ഭരണത്തിന്‍റെ ബാക്കി പത്രമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. കോട്ടയത്ത് ചേർന്ന കേരളകോൺഗ്രസ് ഉന്നതാധികാര സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ദ്രോഹമായ വന ഭേദഗതി ബില്ല് അപ്പാടെ പിൻവലിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
ജനുവരി 13,14 തിയതികളിൽ ചരൽകുന്നിൽ നടക്കുന്ന പാർട്ടി ക്യാമ്പിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും സംസ്ഥാനത്തെ വികസന മുരടിപ്പും ചർച്ച ചെയ്യും. വാരിനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ഘടങ്ങളെ സജ്ജമാക്കാനുള്ള കർമ്മ പരിപാടികൾ ആവിശ്കരിക്കാനും യോഗം തീരുമാനിച്ചു. ടി യു കുരുവിളയെ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ആയും അപു ജോൺ ജോസഫിനെ സംസ്ഥാന കോർഡിനേറ്ററായും യോഗം തെരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലുള്ള വൈസ് ചെയർമാൻമാർക്ക് പുറമെ റെജി ചെറിയാൻ ( ആലപ്പുഴ), തോമസ് എം മാത്തുണ്ണി ( ആലപ്പുഴ), മോഹനൻ പിള്ള ( കൊല്ലം ), എം പി ജോസഫ് ( എറണാകുളം ), അഡ്വ. ജോസഫ് ജോൺ (ഇടുക്കി ), ജോസഫ് മുള്ളൻമട ( കണ്ണൂർ), എന്നിവരെ വൈസ്ചെയർമാൻമാരായി തെരഞ്ഞെടുത്തു. നിലവിലുള്ള ഭാരവാഹികൾക്ക് പുറമെ കുളക്കട രാജു (കൊല്ലം) സംസ്ഥാന അഡ്വൈസർ ആയും മാഞ്ഞൂർ മോഹൻകുമാർ (കോട്ടയം) സേവി കുരിശുവീട്ടിൽ ( എറണാകുളം ), ജോണി അരീക്കാട്ടിൽ (എറണാകുളം ) എന്നിവരെ സീനിയർ ജനറൽ സെക്രട്ടറിമാരായും ചെയർമാൻ നോമിനേറ്റ് ചെയ്തു.യോഗത്തിൽ വർക്കിങ്ങ് ചെയർമാൻ പി സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം.പുതുശ്ശേരി, ഇ ജെ അഗസ്തി, എം പി പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി കെ ജോൺ, ജോൺണ കെ. മാത്യു, കെ എഫ് വർഗീസ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, അഡ്വ. കെ എ ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു, എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, കുഞ്ഞുകോശി പോൾ, ജില്ലാ പ്രസിഡന്റുമാരായ ജെയിസൺ ജോസഫ് , വർഗീസ് മാമൻ, ജേക്കബ് എബ്രഹാം, എംജെ ജേക്കബ്, മാത്യു വർഗീസ്, റോജസ് സെബാസ്റ്റ്യൻ, മാത്യു ജോർജ്, ജോണി ചക്കിട്ട, നേതാക്കളായ റോയി ഉമ്മൻ, വർഗീസ് വെട്ടിയാക്കൽ, കെ വി കണ്ണൻ, ജോൺസ് കുന്നപ്പള്ളിൽ , അഡ്വ. ചെറിയാൻ ചാക്കോ, ബിനു ചെങ്ങളം എന്നിവർ പ്രസംഗിച്ചു.