പാലാ: മുൻ മന്ത്രിയും ജനതാ ദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റും ആയിരുന്ന പ്രൊഫ.എൻ.എം. ജോസഫിന്റെ 3-ാം ചരമവാർഷിക ദിനമായ സെപ്തം. 13 ന് പാലാ ടോംസ് ചേംബേഴ്സ് ഹാളിൽ അനുസ്മരണ സമ്മേളനം നടത്തുവാൻ ജനതാ ദൾ(എസ്) പാലാ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നി. മ. പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന ഖാദി ബോർഡ് മെംബറുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.തോമസ് സി. കാപ്പൻ, വി.ആർ.റെജി, വിശാഖ് ചന്ദ്രൻ, എൻ.സി.തോമസ്, ശബരീനാഥ്, വിഷ്ണു സുരേന്ദ്രൻ, ലക്ഷ്മി രാമചന്ദ്രൻ,ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.
Advertisements
