സ്വന്തം ലേഖകൻ
Advertisements
അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി നാവികസേന. വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കപ്പലില്‍ ഉണ്ടായിരുന്ന ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി. മുംബൈയില്‍ നിന്ന് യാത്ര ആരംഭിച്ച കപ്പല്‍ ഇന്ന് മംഗലാപുരം തീരത്ത് എത്തും.
മുംബൈയില്‍ എത്തിച്ച കപ്പല്‍ പരിശോധിച്ച അന്വേഷണസംഘം, കപ്പലിന് നേരെ ഉണ്ടായത് ഡ്രോണ്‍ ആക്രമം ആണെന്ന് വിലയിരുത്തലിലാണ് ഉള്ളത്. നാവികസേന , കോസ്റ്റ്ഗാര്‍ഡ്, ഇന്റലിജന്‍സ് എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണമാണ് പുരോഗമിക്കുന്നത്.