പത്തനംതിട്ട: സാധാരണക്കാർക്ക് നീതി ലഭിക്കേണ്ട ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥർക്കും, ഭരണവർഗത്തിനും കമ്മീഷൻ വാങ്ങാനുള്ള കേന്ദ്രമായി അധ:പതിച്ചതായി കെ പി സി സി മെമ്പർ പി മോഹൻരാജ് പറഞ്ഞു. ആശുപത്രിയിലെ അവശ്യസേവനങ്ങളുടെ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി വീണ ജോർജും നഗരസഭ ഭരണ സമിതിയും ജനദ്രോഹ നടപടിയിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ എ ഷംസുദ്ദീൻ, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ എ സുരേഷ് കുമാർ , ജനറൽ സെക്രട്ടറിമാരായ കെ ജാസിം കുട്ടി, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, സജിനി മോഹൻ , അഷറഫ് അപ്പാക്കുട്ടി, ഷാനവാസ് പെരിങ്ങമല, അഖിൽ അഴൂർ, ആൻസി തോമസ്, അബ്ദുൾ കലാം ആസാദ്, പി കെ ഇഖ്ബാൽ, ജോസ് കൊടുന്തറ, വിമല ദേവി, അജിത് മണ്ണിൽ, റെജി പാറപ്പാട്ട്, അശോകൻ പത്തനംതിട്ട , അഫ്സൽ ആനപ്പാറ, അനിൽ വി പി , മാത്യു നിരവത്ത്, മുഹമ്മദ് ഷാ, ദിലീപ് കുമാർ , രഘുരാജൻ നായർ , ഉമ്മച്ചൻ , മഹാദേവൻ പിള്ള എന്നിവർ പ്രസംഗിച്ചു.