കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്: അന്വേഷണം അവസാനിപ്പിച്ച് ഇ ഡി

ന്യൂഡൽഹി: 2010-ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അവസാനിപ്പിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡല്‍ഹി കോടതി അംഗീകരിച്ചതോടെയാണ് 13 കൊല്ലമായി നീണ്ട കേസിന് അവസാനമായത്.

Advertisements

അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് കണ്ടെത്താനായില്ലെന്ന ഇഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് സ്പെഷ്യല്‍ ജഡ്ജ് സഞ്ജീവ് അഗർവാള്‍ റിപ്പോർട്ട് അംഗീകരിച്ചത്. ഗെയിംസിന്റെ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനായിരുന്ന സുരേഷ് കല്‍മാഡി, സെക്രട്ടറി ജനറലായിരുന്ന ലളിത് ഭാനോട്ട് തുടങ്ങിയവർക്കെതിരേ ആയിരുന്നു ആരോപണങ്ങള്‍ ഉയർന്നിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട രണ്ട് വലിയ കരാറുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വൻ സാമ്ബത്തിക ക്രമക്കേടുണ്ടായി എന്നായിരുന്നു ആരോപണം. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസ് 2014-ല്‍ അവസാനിപ്പിച്ചിരുന്നു. സിബിഐയുടെ കേസിൻറെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് രജിസ്റ്റർ ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണം അന്നത്തെ യുപിഎ സർക്കാരിനെതിരേ ബിജെപി ആയുധമാക്കിയിരുന്നു.

Hot Topics

Related Articles