കുറുമക്കറിയും കോളയും മുതൽ ജീവനുള്ള കോഴികൾ വരെ; സൈനിക ഉദ്യോഗസ്ഥന്റെ വീട് ‘കാലിയാക്കി’ ഇർഫാൻ ഖാൻ അനുയായികൾ

ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് രാജ്യവ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Advertisements

പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള അക്രമണങ്ങളാണ് പലസ്ഥലത്തും നടത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മുതിർന്ന പട്ടാള ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തുന്ന പിടിഐ പ്രവർത്തകരുടെ ദൃശ്യങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാഹോറിലെ കോര്‍പ്‌സ് കമാന്‍ഡറുടെ വസതിയില്‍ അതിക്രമിച്ചു കയറിയവർ ഫ്രിഡ്ജിലിരുന്ന കുറുമ മുതൽ ജീവനുള്ള കോഴികളെ വരെ അടിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടുക്കളയാണ് പ്രധാനമായും ആക്രമണത്തിന് ഇരയായത്.

നിരവധി പേരാണ് അടുക്കളയിലെ സാധനങ്ങൾ കൈക്കലാക്കി വീട്ടിലേക്ക് മടങ്ങിയത്. ഒരാളുടെ കയ്യിലെ സഞ്ചിയിൽ പാകം ചെയത് കുറുമയും കൊക്കോ കോളയുമാണ് ഉണ്ടായിരുന്നത്.

Hot Topics

Related Articles