ആധാർ പുതുക്കാൻ എത്തിയ സ്ത്രീയില്‍ നിന്ന് രണ്ട് തവണ പണം വാങ്ങിയെന്ന് പരാതി : പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 

ആധാർ പുതുക്കാൻ എത്തിയ സ്ത്രീയില്‍ നിന്ന് രണ്ട് തവണ പണം വാങ്ങിയ സംഭവത്തില്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്.ആധാർ നല്‍കുന്ന യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും പരാതിക്കാരി ആധാർ വിവരങ്ങള്‍ പുതുക്കാൻ പോയ എൻറോള്‍മെന്റ് സെന്ററിന്റെ ചുമതലക്കാരനും ചേർന്ന് ഈ തുക നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. പരാതിക്കാരി മരണപ്പെട്ടതിനാല്‍ അവരുടെ മകന് തുക നല്‍കണം. അതില്‍ കാലതാമസം വരുത്തിയാല്‍ വിധി വന്ന ശേഷമുള്ള കാലയളവിലേക്ക് എട്ട് ശതമാനം പലിശ കൂടി നല്‍കണമെന്നും വിധിയിലുണ്ട്.

Advertisements

ലുധിയാന സ്വദേശിയായ സ്ത്രീയാണ് കേസിലെ പരാതിക്കാരി. ഫിറോസ്‍പൂരിലെ സ്വകാര്യ ബാങ്ക് ശാഖയില്‍ പ്രവർത്തിക്കുന്ന ആധാർ എൻറോള്‍മെന്റ് സെന്ററിലാണ് ഇവർ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാനായി 2020 ജൂണ്‍ 23ന് പോയത്. 100 രൂപ ഫീസ് വാങ്ങിയ സെന്റ‍ർ ഉടമ ഫോട്ടോ മാത്രമാണ് എടുത്തത്. ഐറിസും വിരലടയാളങ്ങളും എടുക്കാൻ തയ്യാറായില്ല. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ വേണ്ട വിവരങ്ങളെല്ലാം എടുത്തിട്ടുണ്ടെന്നും ഒരാഴ്ച കഴി‌ഞ്ഞ് ആധാർ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാമെന്നും അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

15 ദിവസത്തിന് ശേഷം ആധാർ ഡൗണ്‍ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോള്‍ ഐറിസ്, വിരലടയാളം എന്നിവ ഇല്ലാത്തതിനാല്‍ ആധാർ ലഭ്യമല്ലെന്നും വീണ്ടും അപേക്ഷിക്കാനും സന്ദേശം ലഭിച്ചു. ഇതേ തുടർന്ന് വീണ്ടും 2020 ജൂലൈ 10ന് എണ്‍റോള്‍മെന്റ് സെന്ററിലെത്തി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ അത് എൻറോള്‍മെന്റ് കേന്ദ്രത്തിലെ പിഴവാണെന്നും പണം നല്‍കില്ലെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് പണം നല്‍കി തന്നെ ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടി വന്നു.

ഇക്കാര്യം ചൂണ്ടിക്കാടി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് പരാതി നല്‍കി. അധികമായി വാങ്ങിയ പണം തിരികെ ലഭിക്കണമെന്നും താൻ നേരിട്ട പ്രയാസങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍ പരാതി തള്ളപ്പെട്ടു. ആദ്യ തവണ പോയപ്പോള്‍ 50 രൂപ മാത്രമാണ് ഫീസ് വാങ്ങിയതെന്ന് പരാതിക്കാരി ഒപ്പിട്ട് നല്‍കിയ പേപ്പറില്‍ പറയുന്നുണ്ടെന്നും അന്ന് എല്ലാ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചതായാണ് രേഖകള്‍ പറയുന്നതെന്നും എന്നാല്‍ പിഴവ് കണ്ടെത്തിയതിന്റ അടിസ്ഥാനത്തില്‍ അവ തള്ളുകയായിരുന്നു എന്നും അതോറിറ്റി വാദിച്ചു. രണ്ടാമത് ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ പരാതിക്കാരി പോയി മറ്റൊരു ഫോം പൂരിപ്പിച്ചു നല്‍കിയെന്നും അതിന് സർക്കാർ നിശ്ചയിച്ച ഫീസായി 100 രൂപ ഈടാക്കുമെന്നായിരുന്നു വാദം.

 പരാതിക്കാരി തന്റെ വിരലടയാളവും ഐറിസ് വിവരങ്ങളും നല്‍കാൻ വിസമ്മതിച്ചു എന്നാണ് ആധാ‌ർ സെന്റർ നടത്തിപ്പുകാരനും നിലപാടെടുത്തത്.

എന്നാല്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കി. യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി നല്‍കിയ മറുപടിയിലെ പിഴവുകളും കമ്മീഷന് മുന്നില്‍ നിരത്തി. തനിക്ക് നല്‍കിയ സേവനത്തില്‍ പിഴവ് വന്നെന്നും രണ്ട് തവണ ഫീസ് വാങ്ങിയത് അവകാശ ലംഘനമാണെന്നും അവർ വാദിച്ചു. കേസ് കമ്മീഷൻ വിശദമായി പരിശോധിച്ചു. ഉപഭോക്താവെന്ന നിലയില്‍ പരാതിക്കാരിക്ക് കിട്ടേണ്ട സേവനങ്ങളില്‍ വീഴ്ച വന്നതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കാൻ വിധിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ പരാതിക്കാരി മരണപ്പെട്ടതിനാല്‍ നഷ്ടപരിഹാരം മകന് നല്‍കണെന്നാണ് ഉത്തരവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.