കോട്ടയം: സംസ്ഥാനത്ത് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടന്നതിന്റെ 33-ാം വാർഷികാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിദ്യാകേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, സാക്ഷരതാ സർട്ടിഫിക്കറ്റ് വിതരണം, സാക്ഷരതാ പഠിതാക്കൾക്ക് വായനാ മത്സരം, പഠിതാക്കളുടെ കലാമത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. 1991 ഏപ്രിൽ 18നായിരുന്നു സംസ്ഥാനത്ത് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 18ന് രാവിലെ 11ന് ചെമ്പ് ബ്രഹ്‌മമംഗലം യുപി സ്‌കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കഴിഞ്ഞ സാക്ഷരതാ പരീക്ഷയിൽ വിജയികളായ സാക്ഷരതാ പഠിതാക്കളെ ആദരിക്കും. ചടങ്ങിൽസാക്ഷരതാ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
Advertisements