പത്തനംതിട്ട : ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സമ്മേളനം മുണ്ടുകോട്ടക്കൽ സെന്റ് ബേസിൽ കപ്പുച്ചിൻ ആശ്രമത്തിൽ നടത്തി.ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു.അഗപ്പെ ഡയറക്ടർ ജോൺ ജേക്കബ് സമ്മേളനം ഉത്ഘാടനം ചെയ്തു. ശാസ്ത്രവേദി സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പഴകുളം മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രവേദി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ സ്കൂളുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിക്കും.
കുട്ടികളിൽ ഇത്തരം ക്ലാസുകൾ ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കാൻ സഹായകരമാകുമെന്നു ജോൺ ജേക്കബ് അഭിപ്രായപ്പെട്ടു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. ഫാ. മാത്യു (സൂപ്പരിയർ സെന്റ് ബേസിൽ കപ്പുച്ചിൻ ആശ്രമം )ഫാ . റോണി, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഷിബു വള്ളിക്കോട്, ബിജു മലയിൽ, ആൻസി തോമസ്, ജോയമ്മ സൈമൺ, അഡ്വ. ഷാജി മോൻ, തോമസ്, ബാബു പുളിന്തിട്ട, രാജൻ സാമൂവൽ, തങ്കച്ചൻ തോമസ്, ജോസ് കൊടുന്തറയിൽ എന്നിവർ പ്രസംഗിച്ചു.