തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കോണ്‍ഗ്രസ് രാഷ്ടീയത്തിന്റെ ജനകീയമുഖമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗംഅതീവ ദുഖകരമാണ്. കേരളത്തിന്റെ പ്രഗത്ഭനേതൃത്വത്തിന്റെ ഈ വേര്‍പാട് ജനാധിപത്യ സമൂഹത്തിന് തീരാനഷ്ടമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തികഞ്ഞ സമചിത്തതയോടെ പ്രശ്‌നങ്ങളെ സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ ക്രൈസസ് മാനേജ്‌മെന്റ് രീതി പൊതുപ്രവര്‍ത്തനത്തില്‍ അനുകരണിയമാണ്. ജനജീവിതത്തിനൊപ്പം നിന്ന വ്യക്തിത്വമായിരുന്നു
1987ലും 1991 ലും അദേഹത്തിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 1980 ല്‍ ഉമ്മന്‍ചാണ്ടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ചപ്പോള്‍ അദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യചുമതലക്കാരനായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നത്. നിയമസഭാ പ്രവര്‍ത്തനകാലത്ത് അദ്ദേഹം എടുത്ത തീരുമാനങ്ങള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും വി. എന്‍. വാസവന്‍ പത്രകുറിപ്പില്‍ പറഞ്ഞു.