വെള്ളൂർ : മുൻ എം.എൽ.എ യും , യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥിനെ അകാരണമായി അറസ്റ്റു ചെയ്ത പോലീസ് നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി.
യോഗം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി.സി ബിച്ചൻ ഉദ്ഘാടനം ചെയ്തു , മണ്ഡലം പ്രസിഡന്റ് റ്റി.കെ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.ആർ. ഷാജി , കെ.പി. ജോസ് , പഞ്ചായത്തംഗങ്ങളായ പി.പി. ബേബി , നിയാസ് .ജെ , ശാലിനി മോഹനൻ , സുമാ തോമസ് , നേതാക്കളായ പോൾ സെബാസ്റ്റ്യൻ , ബി.സുകുമാരൻ നായർ , പി.എസ്സ്. ബാബു , സജി സദാനന്ദൻ , ലീല ചെറു കുഴി , സാബു മൂത്തേടത്ത, ഗംഗാധരൻ നായർ , വി.എം. ജോൺ , സി.ജി.ബിനു , മധുമോഹനൻ , ജോ കളത്തുശ്ശേരിൽ , മോഹനൻ പള്ളിക്കുന്ന് , എസ്. രമേശ് , കെ.വി.ചന്ദ്രൻ , സുധാകരൻ .വി.ജി. , രഞ്ചിത്ത് , കെ. പി.മണിയൻ എന്നിവർ പ്രസംഗിച്ചു.