കോട്ടയം പാക്കിൽക്കവലയിൽ ഐ.എൻ.ടി.യു.സി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി; പരാതി നൽകി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.പി മുകേഷ്

കോട്ടയം: എംസി റോഡിൽ പാക്കിൽക്കവലയിൽ ഐ.എൻ.ടി.യു.സി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയതായി പരാതി. പാക്കിൽക്കവലയിലെ ഐ.എൻ.ടി.യു.സി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയതിന് എതിരെ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.പി മുകേഷാണ് പരാതി നൽകിയത്. ചിങ്ങവനം പൊലീസിലാണ് ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്.

Advertisements

കോട്ടയം ചിങ്ങവനം റൂട്ടിൽ പാക്കിൽ കവലയിൽ സ്ഥാപിച്ചിരിക്കുന്ന ഐഎൻടിസിയുടെ കൊടിമരത്തിലാണ് രാവിലെ ദേശീയ പതാക ഉയർത്തിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തുന്നത് പൊതുസമൂഹത്തിൽ തെറ്റായിട്ടുള്ള സന്ദേശം നൽകുന്നതാണെന്നും ഈ ഗുരുതരമായിട്ടുള്ള കൃത്യവിലോപം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് വി പി മുകേഷ് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഈ പരാതി യോടൊപ്പം നിയമലംഘനം നടത്തിയതിന്റെ ഫോട്ടോയും വീഡിയോയും ചിങ്ങവനം പോലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles