ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള സൂചനകള്‍ ശക്തം.അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിച്ചേക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ വിദേശത്താണ് രാഹുല്‍. മടങ്ങിയെത്തുന്നതോടെ വീണ്ടും അദ്ദേഹത്തോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയേക്കും.2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന ആവശ്യം രാഹുലിന് മുന്നില്‍ നേതാക്കള്‍ വെച്ചിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോഴും മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് രാഹുല്‍ ആവര്‍ത്തിച്ചു. ഇതോടെ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായി മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, മുകുള്‍ വാസ്നിക് എന്നിവരുടെ പേരുകള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. മറുവശത്ത് ജി-23 യില്‍ നിന്നുളള നേതാക്കളും തങ്ങളുടെ പ്രതിനിധികള്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.