അഗർത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും കോൺഗ്രസും തമ്മിൽ സീറ്റുധാരണയായി. സി.പി.എം 43 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 13 സീറ്റിലും,. മൂന്ന് സീറ്റുകളിൽ സി.പി.ഐ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ പാർട്ടികൾ മത്സരിക്കും. ഒരിടത്ത് ഇടത് സ്വതന്ത്രനെ നിറുത്താനാണ് തീരുമാനം.
അതേസമയം മുൻമുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്, മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചാന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.