കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി ശശി തരൂര്‍ എംപി. സഭയുടെ യുവദീപ്തി എസ് എം വൈ എം എന്ന യുവജന സംഘടനയുടെ ഡിസംബര്‍ നാലിനു നടക്കുന്ന സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിലാണ് തരൂര്‍ മുഖ്യാതിഥിയാവുക.തരൂരിന്റെ സന്ദര്‍ശന വിലക്ക് വിവാദമായ സാഹചര്യത്തിലാണ് ചങ്ങനാശേരി അതിരൂപത സ്വീകരണം ഒരുക്കിയിരിക്കുന്നത്.
നേരത്തെ കോട്ടയത്ത് ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഫ്ളക്സ് ബോര്‍ഡില്‍ നിന്നും വി ഡി സതീശന്റെ പേരും ചിത്രവും ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഈരാറ്റുപേട്ടയില്‍ വി ഡി സതീശന് അഭിവാദ്യമര്പ്പിച്ചുകൊണ്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വിചാര്‍ വിഭാഗം ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ളക്സുകള്‍. എന്തായാലും സംഭവം കോൺഗ്രസിൽ വലിയ സംഘർഷങ്ങൾക്കാകും വഴി തെളിക്കുക.