മുണ്ടക്കയം: 1970-ൽ കേരള നിയമസഭ പാസാക്കിയ ഭൂപരിഷ്കരണ നിയമത്തിന് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വേണമെന്ന് കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റി ആവര്യപ്പെട്ടു. വർദ്ധിച്ചു വരുന്ന ഗാർഹിക – പാർപ്പിട ആവശ്യങ്ങൾക്കായി, തോട്ടം ഭൂമിയിൽ, ഭവന നിർമ്മിതിക്കുള്ള അനുമതി നൽകണമെന്നും ,അതിനു വേണ്ടി, ഹൈക്കോടതിയെ ആശ്രയിക്കേണ്ടി വരുന്നത്, സാധാരണ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്.കൂടാതെ ലാഭകരമല്ലാത്ത വിളകളിൽ നിന്നും മറ്റു വിള മാറ്റത്തിനുള്ള അനുമതി നൽകണമെന്നും ആവശ്യമുയർന്നു. നിലവിലെ സാഹചര്യത്തിൽ, കേരളമൊട്ടാകെ ,പ്രത്യേകിച്ച്, കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളിലെ പ്രശ്നത്തിന് അടിയന്തര പ്രാധാന്യമുണ്ടാകേണ്ടിയിരിക്കുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം ഭൂപരിധിയിൽ ഇളവ് നേടിയവർക്കും, അവരുടെ പിൻതുടർച്ചാവകാശികൾക്കും പരിധിയിൽ കൂടുതൽ ഭൂമിയുണ്ടോ എന്ന് പരിശോധിച്ച ലാൻഡ് ബോർഡുകൾ, മിച്ചഭൂമി കേസുകൾ പുനരാരംഭിക്കുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. പരിവർത്തനം ചെയ്ത മിച്ചഭൂമി കേസുകൾ വേഗത്തിൽ തിരിച്ചുപിടിക്കാനുള്ള സർക്കാർ തീരുമാനം പ്രധിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. ബ്ലോക്ക് പ്രസിഡൻ്റ് ബിനു മറ്റക്കര അദ്ധ്യക്ഷത വഹിച്ചു.