തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാകാന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ തീരുമാനം. തൃശൂരില്‍ ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തിലടക്കം പൊതു അഭിപ്രായമുയര്‍ന്നതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെക്കിറങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഇക്കുറി മത്സരിക്കാനില്ലെന്ന ചില എം പിമാരുടെ അഭിപ്രായമടക്കം തെരഞ്ഞെടുപ്പ് സമിതി യോഗം തള്ളിക്കളഞ്ഞു.
സിറ്റിങ് എം പിമാര്‍ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. സിറ്റിങ് എംപിമാര്‍ മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇനി ധാരണയുണ്ടാക്കേണ്ടത്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപിയായിട്ടുള്ള കണ്ണൂര്‍ മണ്ഡലത്തിലും സിപിഎം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എം പിമാര്‍ തന്നെയാകും കളത്തിലെത്തുകയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിസിസി അധ്യക്ഷനായതിനാല്‍ തന്നെ സംഘടനാ ചുമതല നോക്കേണ്ടതുള്ളതിനാല്‍ സുധാകരന്‍ ഇക്കുറി ലോക്‌സഭ പോരാട്ടത്തിനുണ്ടാകില്ല. ഇക്കുറി മത്സരിക്കാനില്ലെന്ന സുധാകരന്റെ ആവശ്യത്തിന് മാത്രമാണ് നിലവില്‍ കോണ്‍ഗ്രസില്‍ പച്ചകൊടി കിട്ടിയിട്ടുള്ളത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന കൊടിക്കുന്നില്‍ സുരേഷിന്റെയടക്കം വാദം സമിതി തള്ളി. സംഘടനാ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോകാനായി ഇക്കുറി മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നായിരുന്നു കൊടിക്കുന്നില്‍ ആവശ്യപ്പെട്ടത്.