ന്യൂസ് ഡെസ്ക് : മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത സീറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കമല്‍നാഥ് ആറ് സീറ്റ് വാഗ്ദാനം ചെയ്തെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ ഒരു സീറ്റ് പോലും നല്‍കിയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇന്ത്യാ മുന്നണിയുമായി സഖ്യം വേണമോയെന്ന കാര്യം പുനരാലോചിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
‘മുന്‍ മുഖ്യമന്ത്രി മധ്യപ്രദേശിലെ ഞങ്ങളുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചിരുന്നു. എത്ര സീറ്റില്‍ വിജയിച്ചിട്ടുണ്ടെന്നും ഏതൊക്കെ സീറ്റിലാണെന്നും എപ്പോഴൊക്കെയാണെന്നും അദ്ദേഹത്തോട് പറഞ്ഞു.ഇത് സംബന്ധിച്ച് അദ്ദേഹവുമായി സമഗ്രമായ ചര്‍ച്ച നടത്തി. രാത്രി ഒരു മണിവരെ നടത്തിയ ചര്‍ച്ചയില്‍ ആറ് സീറ്റ് ഞങ്ങള്‍ക്ക് ഉറപ്പ് നല്കി. എന്നാല്‍ സീറ്റ് പ്രഖ്യാപിച്ചപ്പോള്‍ എസ്പിക്ക് പൂജ്യം സീറ്റുകളായിരുന്നു.’ അഖിലേഷ് യാദവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യം ഇല്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്റെ സഹപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കളെ കാണുകയോ അവരുടെ ഫോണ്‍ കോളുകള്‍ എടുക്കുകയോ ചെയ്യില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. അവര്‍ എങ്ങനെയാണ് ഞങ്ങളോട് പെരുമാറുന്നതെന്ന് നോക്കും. പിന്നീട് തീരുമാനമെടുക്കുമെന്നും അഖിലേഷ് യാദവ് മുന്നറിപ്പ് നല്കി.