ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ വനിതാ യുവ നേതാവ് ജെബി മേത്തറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ എം. ലിജുവിന്റെ പേരാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹിയായിരുന്നു. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ. കോൺഗ്രസിന്റെ വിജയ സാധ്യതയുള്ള ഏക സ്ഥാനാർത്ഥിയാണ് ഇപ്പോൾ ജെബി മേത്തർ.
നേരത്തെ സി.പി.എം എ.എ റഹിമീനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാറിനെയാണ് സി.പി.ഐ രാജ്യസഭയിലേയ്ക്ക് അയക്കുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് യുവ – മുസ്ലീം – സ്ത്രീ പ്രാധിനിധ്യം ഉറപ്പാക്കുന്നതിനായി ജെ.ബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജെ.ബിയുടെ സ്ഥാനാർത്ഥ്വം കോൺഗ്രസ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്ത്് എത്തുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.