വൈക്കം:കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്ന്, നാല് കോൺഗ്രസ് വാർഡു കമ്മറ്റികളുടെ സഹകരണത്തോടെ
മഹാത്മ കുടുംബ സംഗമം നടത്തി. കോൺഗ്രസ് നാലാം വാർഡ് കമ്മറ്റി പ്രസിഡൻ്റ്ഷിബു വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ അഴിമതിയിൽ മുങ്ങിയ എൽ ഡി എഫ് ഭരണത്തിന് അറുതി വരുത്താനുള്ള സമരപരിപാടികളാണ് കോൺഗ്രസ് നടത്തിവരുന്നതെന്നും പ്രാദേശികതലങ്ങളിലും സമര പരിപാടികൾ ഊർജിതപ്പെടുത്തണമെന്നും ജി.ഗോപകുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ,
കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് വി.ടി. സണ്ണി,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ്ഒന്നാം വാർഡ് കമ്മറ്റി പ്രസിഡൻ്റ്
ടോമികുര്യൻ, ബൂത്ത് പ്രസിഡൻ്റ് രമേശൻ,
എ. സനീഷ്കുമാർ,
ബൈജുതുണ്ടിയിൽ, പി.ഒ.വിനയചന്ദ്രൻ, വാർഡ് മെമ്പർ സ്വപ്ന മനോജ്, പി.ജി.ഷാജി, കോയ യൂസഫ്, എ. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു