കോൺഗ്രസ് ഏറ്റുമാനൂരിൽ നവ സങ്കല്പ്പദയാത്ര നടത്തി

ഏററുമാനൂർ: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോൺഗ്രസ്സ് ദേശീയമായി സംഘടിപ്പിച്ച നവ സങ്കല്പ പദയാത്രയുടെ ഭാഗമായി ഏറ്റുമാനൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പദയാത്ര നടത്തി. പ്രസിഡന്റ് കെ.ജി.ഹരിദാസിന്റെ നേതൃത്വത്തിൽ,അതിരമ്പുഴയിൽ നിന്നും ഏറ്റുമാനൂരിലേക്ക് നവ സങ്കല്പ് പദയാത്ര നടത്തി.പദയാത്ര മുൻ അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisements

കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോറോയി പൊന്നാറ്റിലിന്റെ അദ്ധ്യക്ഷതയിൽ യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകരായ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ്, അനുഗ്രഹ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സി.മേരി ജൂലിയറ്റ്, സഹകരണേ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി.ദേവസ്യാ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലം പള്ളി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.ജി.ഗോപകുമാർ, പി.വി മൈക്കിൾ, ബിജുവലിയ മല, ബിജു കുമ്പിക്കൽ, ഡോ.കെ.എം ബന്നി.ഷാനവാസ് പാഴൂർ, റ്റോമി പുളിമാൻതുണ്ടം,സിനു ജോൺ, ജൂബി ജോസഫ്, സജി ജോസഫ്, ജോയി വേങ്ങചുവട്,ജിതിൽ വേകത്താനം എന്നി പ്രസംഗിച്ചു. സമാപന സമ്മേളനം മുൻ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു കെ.പി.സി.സി.സെക്രട്ടറി ഫിലിപ്പ് ജോസഫ് സ്വാതന്ത്ര സന്ദേശം നൽകി.ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ടോമി പുളിമാൻതുണ്ടം അധ്യക്ഷനായിരുന്നു. ടി.എസ് അൻസാരി, ആർ രവികുമാർ, റ്റി.ജോൺസൺ, ഐസക് പാടിയത്ത്, ഹരിപ്രകാശ്, ജോഷി ്യു തകിടിയേൽ, എൽ.ബി ജയചന്ദ്രൻ,ടോമി മണ്ഡപം, ജോസഫ് എട്ടുകാടൻ, ബിജു നാരായൺ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles