പത്തനംതിട്ട : അന്യരെ ചേർത്ത് പിടിക്കുന്നതാണ് കോൺഗ്രസ് രാഷ്ട്രീയം .കർഷകർ ,തൊഴിലാളികൾ,ചെറുപ്പക്കാർ,വനിതകൾ ഉൾപ്പെടെ സമുഹത്തിന്റെ സമസ്ത മേഖലയേയും ചേർത്ത് പിടിക്കാൻ കോൺഗ്രസ്സിന് കഴിയണം എന്നുംഅതിന് ഗാന്ധി ദർശൻ വേദി നേതൃത്യം നൽകണം എന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. കേരള പ്രദേശ് ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ സമ്മേളനം രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അദ്ധ്യക്ഷത വഹിച്ചു .കെപിസിസി നയരൂപീകരണസമിതി അദ്ധ്യക്ഷൻ ജെ എസ് അടൂർ മുഖ്യാതിഥി ആയിരുന്നു . കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ ഡോ. ഗോപി മോഹൻ, സജി ദേവി, എലിസബത്ത് അബു ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. റെജി, അബ്ദുൽ കലാം ആസാദ്, പ്രൊഫ. ജി. ജോൺ, അഡ്വ. ഷൈനി ജോർജ്ജ്, ആർ. പുഷ്ക്കരൻ, ശ്രീദേവി ബാലകൃഷ്ണൻ, ജോസ് പനച്ചക്കൽ, ബാബു മാമ്പറ്റ, എന്നിവർ പ്രസംഗിച്ചു . തുടർന്ന് ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബാലജനവേദി സംസ്ഥാന ചെയർമാൻ ഡോ. ഗോപി മോഹൻ ഉത്ഘാടനം ചെയ്തു . നിയോജക മണ്ഡലം ചെയർമാൻമാരായ പ്രൊഫ. പി. കെ. മോഹൻ രാജ് (റാന്നി), എം. ആർ. ജയപ്രസാദ് (അടൂർ), വിൽസൺ തുണ്ടിയത്ത് (കോന്നി), ജോസ് വി. ചെറി (തിരുവല്ല), എം. റ്റി. സാമുവൽ (ആറന്മുള) ലീല രാജൻ,അനൂപ് മോഹൻ എന്നിവർ പ്രസംഗിച്ചു .തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ചുമതല കൈമാറ്റവും നടന്നു .