പാലാ : ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അറുപതിൽ കൂടരുതെന്ന കെപിസിസി നിർദേശങ്ങൾ അവഗണിച്ച് പാലായിൽ ജംബോ ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ പരക്കെ അമർഷവും പ്രതിഷേധവും രൂക്ഷമാകുന്നു. പട്ടികയിൽ ഇതര പാർട്ടിക്കാരെയും സ്വന്തം സിൽബന്തിക്കളയും ഇതര പാർട്ടിക്കാരെ കുത്തിക്കയറ്റാൻ മുന്നിൽ നിന്നത് പാർട്ടിയുടെ ഉന്നത അധികാര സമിതി അംഗമാണ്. പ്രവർത്തന പരിചയമോ പാർട്ടി കൂറോ ഇല്ലാത്ത നിരവധി ആളുകളെയാണ് ഇദ്ദേഹത്തിന്റെ പിടിവാശി പോലും പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വന്നത്. അർഹതപ്പെട്ട നിരവധി പേർ തഴയപ്പെടാനും ഇത് ഇടയാക്കി.മറ്റൊരു പ്രധാന പ്രശ്നക്കാരൻ ഡിസിസി അധ്യക്ഷന്റെ പെട്ടി ചുമപ്പുകാരനായ മുത്തോലി സ്വദേശിയായ യുവാവ് ആണ്. പാർട്ടിയിലെ ഇയാളുടെ അനാവശ്യ ഇടപെടലുകളെയും കുത്തിത്തിരിപ്പുകളും അർഹതയുള്ള പല നേതാക്കളെയും വെട്ടിനിരത്താൻ ഇടയാക്കി. അതുപോലെ തന്നെ മുതിർന്ന പല നേതാക്കളെയും തൻ്റെ പേരിന് താഴെയാക്കി പട്ടിക തയ്യാറാക്കിപ്പിച്ച് സ്വയം ആസ്വദിക്കുകയും ചെയ്ത ഇയാൾക്ക് പാർട്ടി പ്രവർത്തനം എന്നാൽ കാലാകാലങ്ങളിൽ മാറിവരുന്ന ഡിസിസി പ്രസിഡണ്ടുമാർക്ക് വിടുവേല ചെയ്യലാണ്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട മുത്തോലിക്കാരന് അതിൻ്റെ ക്ഷീണം മാറ്റി കൊടുക്കാനാണ് ഡിസിസി പ്രസിഡന്റ് യുവാവിനെ സീനിയർ വൈസ് പ്രസിഡൻ്റാക്കാൻ ശ്രമിച്ചതെന്നും വാർത്ത ഉണ്ട്. പാർട്ടി ജില്ലാതല സ്ക്രീനിങ് കമ്മിറ്റിക്ക് യഥാർത്ഥത്തിൽ സമർപ്പിച്ചത്കെ പി സി സി നിർദ്ദേശാനുസരണം തയ്യാറാക്കിയ അറുപതംഗ പട്ടികയാണ് നേതാക്കൾ സ്വന്തം നോമിനികളെ കുത്തിത്തിരുകി ജംബോ കമ്മിറ്റിയാക്കി മാറ്റിയത്. പ്രവർത്തകർക്കോ നാട്ടുകാർക്കോ അറിയാത്ത നിരവധി ആളുകളാണ് പട്ടികയിൽ ഉള്ളത്. മറ്റുചില ആളുകൾ കോൺഗ്രസ് ആണെന്ന് അവരുടെ വീട്ടുകാർ പോലും അറിയുന്നത് സ്ഥാനം കിട്ടിയതിന്റെ പേരിൽ ആളുകൾ അഭിനന്ദിക്കാൻ തുടങ്ങിയപ്പോഴാണ്. അഡ്രസ്സ് പോലും കണ്ടു പിടിക്കാൻ കഴിയാതെ പേരുമാത്രം ഉള്ള നിരവധി ആളുകൾ ലിസ്റ്റിലുണ്ട്. ഇവരെല്ലാം മൂവാറ്റുപുഴക്കാരയിരിക്കാമെന്ന് അടക്കം പറച്ചിലുണ്ട്.കോൺഗ്രസിന് നല്ല വേരോട്ടമുള്ള എലിക്കുളത്ത് നിന്ന് പ്രധാനപ്പെട്ടവരെ എല്ലാം ഒഴിവാക്കിംപാർട്ടി വിട്ടുപോയ ആളെയാണ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയത്. പാർട്ടിക്കുവേണ്ടിയും ഗ്രൂപ്പിനു വേണ്ടിയും പ്രവർത്തിച്ചവരും പോരടിച്ചവരും ഇതോടെ പെരുവഴിയിലായി. അതിവിശാലമായ ബ്ലോക്ക് കമ്മിറ്റി വന്നതോടെ പല മണ്ഡലങ്ങളിലും ഇനിബൂത്ത് കമ്മിറ്റി ഭാരവാഹികൾ ആകാൻ ആളില്ലാത്ത സ്ഥിതിയാണ്. ഇന്നലെ പാർട്ടിയിൽ എത്തിയവരും നാളെ പാർട്ടിയിൽ എത്താൻ ഇരിക്കുന്നവരും വരെ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ആയതോടെ പാലാ ബ്ലോക്കിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ കോൺഗ്രസിന് ഒരുപാട് പാടുപെടേണ്ടി വരും. കാരണം പാർട്ടിയിൽ ഉള്ളവരെല്ലാം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളോ ഭാരവാഹികളോ ആയി. ബൂത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ഇനി അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പാർട്ടി എന്ന് മുതിർന്ന നേതാവ് പ്രതികരിച്ചു.