ചെന്നൈ: തമിഴ്നാട്ടില്‍ നിന്നും കാണാതായ കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരണപ്പെട്ടത്.വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്.മൃതദേഹം തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആത്മഹത്യ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ചു വരുന്നുണ്ട്. അന്വേഷണത്തിനായി മൂന്ന് സ്പെഷ്യല്‍ടീമിനെ നിയോഗിച്ചിട്ടുണ്ട്